പരപ്പനങ്ങാടിയില്‍ കടകളില്‍ പരക്കെ മോഷണം

പരപ്പനങ്ങാടി: പരപ്പനങ്ങാടി ടൗണിലെ കടകളില്‍ പരക്കെ മോഷണം. റെയില്‍വേ അണ്ടര്‍ബ്രിഡ്ജിന് സമീപത്തെ നാല് കടകളിലാണ് മോഷണം നടന്നത്. പൂട്ടുകള്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. തച്ചിലകം മുഹമ്മദിന്റെ ഇ കെ എം സ്‌റ്റോര്‍, ജംഷീറിന്റെ ജാസ് മൊബൈല്‍, അസ്ലംമിന്റെ വി.പി.ടി മൊബൈല്‍സ്, ഹാഷിമിന്റെ അംനാസ് ഫൂട്ട് വെയര്‍, ലോട്ടറി ഷോപ്പ് മണി, ലോട്ടറി ഷോപ്പ് ലിന്‍സി എന്നിവിടങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്.

പുലര്‍ച്ചെ പത്രവിതരണക്കാരാണ് കടകളുടെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍തന്നെ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. കടകളില്‍ നിന്നും കാര്യമായൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

അതെസമയം പരപ്പനങ്ങാടിയില്‍ കൂടുതല്‍ കളവുകള്‍ നടക്കുന്നത് മൊബൈല്‍ ഷോപ്പുകളിലാണെന്നും പോലീസും അധികാരികളും ഇടപെട്ട് ഷോപ്പുകളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് മൊബൈല്‍ ഫോണ്‍ റീട്ടേയ്‌ലേസ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top