ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് താത്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തി സൗദി

റിയാദ് : ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേര്‍പ്പെടുത്തി. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് നടപടി.ഇന്ത്യയ്ക്ക് പുറമെ ജര്‍മനി, അര്‍ജന്റീന, യുഎഇ, അമേരിക്ക, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, ഈജിപ്റ്റ്, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ലെബനന്‍, പാകിസ്താന്‍ , ബ്രസീല്‍, പോര്‍ച്ചുഗീസ്, തുര്‍ക്കി, ഫ്രാന്‍സ്, സൗത്ത് ആഫ്രിക്ക ഉള്‍പ്പെടെയുള്ള 20 രാജ്യങ്ങളിലെ വിദേശികള്‍ക്കാണ് വിലക്ക്.

ഫെബ്രുവരി 3 ബുധനാഴ്ച രാത്രി 9 മാണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം ഏല്ലാവര്‍ക്കും വിലക്ക് ബാധകമാണ്.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണെങ്കിലും വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ കഴിഞ്ഞ 14 ദിവസം സന്ദര്‍ശനം നടത്തിയവരാണെങ്കില്‍ അവര്‍ക്കും സൗദിയിലേക്ക് വരുന്നതിന് വിലക്ക് ബാധകമാണ്.

 

Share news
error: Content is protected !!
Scroll to Top