കാലിക്കറ്റ് സര്‍വകലാശാല, വടകര ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലേക്ക് ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാര്‍ക്കോടെ ഹിന്ദിയില്‍ ബിരുദാനന്തര ബിരുദവും എം.എഡും ആണ് യോഗ്യതകള്‍. എഡ്യുക്കേഷനിലുള്ള പി.എച്ച്.ഡി.യും നെറ്റും അഭികാമ്യം.
പ്രായപരിധി 64 വയസ്. അപേക്ഷകര്‍ 26-ന് മുമ്പായി സര്‍വകലാശാല വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




