കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

ഹാള്‍ ടിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാല 8-ന് ആരംഭിക്കുന്ന ഏപ്രില്‍ 2020 അദീബ് ഇ ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷ പരീക്ഷയുടേയും സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്. എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടേയും ഹാള്‍ ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2011 സ്‌കീം, 2014 പ്രവേശനം ബി.ബി.എ., എല്‍.എല്‍.ബി., 2015 സ്‌കീം, 2016 പ്രവേശനം എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതലും 60 ശതമാനത്തില്‍ കുറവും ഇന്റേണല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 2021 ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴ കൂടാതെ 5 വരേയും 170 രൂപ പിഴയോടു കൂടി 8 വരേയും ഫീസടച്ച് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

2008 സ്‌കീം, 2011-2014 പ്രവേശനം മൂന്ന് വര്‍ഷ എല്‍.എല്‍.ബി., 2008 സ്‌കീം, 2009-2010 പ്രവേശനം അഞ്ച് വര്‍ഷ ബി.എ. എല്‍.എല്‍.ബി. ജനുവരി 2021 ഇന്റേണല്‍ മാര്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴ കൂടാതെ 8 വരേയും 170 രൂപ പിഴയോടെ 10 വരേയും ഫീസടച്ച് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ. ഫൈനല്‍ എം.എ. എക്കണോമിക്സ് ഏപ്രില്‍ 2020 വൈവാവോസി കോഴിക്കോട്, മലപ്പുറം വയനാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 10 മുതല്‍ 15 വരെ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിലും തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 10 മുതല്‍ 17 വരെ പഴഞ്ഞി എം.ഡി. കോളേജിലും നടക്കും.

നാലാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 പ്രൊജക്ട്/വൈവാവോസി പുതുക്കിയ ടൈംടേബിള്‍ പ്രകാരം 3-ന് ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 

Share news
error: Content is protected !!
Scroll to Top