Section

malabari-logo-mobile

മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റ് റിലീസ് മാര്‍ച്ച് 4 ന്

HIGHLIGHTS : മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം ‘ദ പ്രീസ്റ്റ് മാര്‍ച്ച് 4 ന് തീയറ്ററുകളിലെത്തും. മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്...

മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം ‘ദ പ്രീസ്റ്റ് മാര്‍ച്ച് 4 ന് തീയറ്ററുകളിലെത്തും. മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഹൊറര്‍ ത്രില്ലറാണ്.

ഫെബ്രുവരി നാലിന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ തീയറ്ററുകള്‍ക്ക് വന്ന പുതിയ നിബന്ധനകളെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്.

sameeksha-malabarinews

നിഖില വിമലും, സാനിയ അയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും, ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!