Section

malabari-logo-mobile

കൊച്ചിയില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ കണ്ടെത്തി

HIGHLIGHTS : കൊച്ചി : കൊച്ചി നഗരത്തില്‍ പല ഭാഗത്തായി പ്രവര്‍ത്തിക്കുന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കമ്പ്യൂട്ടര്‍ അടക്കമുള...

കൊച്ചി : കൊച്ചി നഗരത്തില്‍ പല ഭാഗത്തായി പ്രവര്‍ത്തിക്കുന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിദേശത്ത് നിന്ന് വരുന്ന കോളുകള്‍ ടെലികോം വകുപ്പിന്റെ അനുവാദം ഇല്ലാതെ ഉപഭോക്താക്കളില്‍ എത്തിക്കുന്നതായിരുന്നു ഇവരുടെ പ്രവര്‍ത്തന രീതി.കൊച്ചി നഗരത്തില്‍ സമാന്തര എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി ടെലികോം വകുപ്പ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. തൃക്കാക്കര ജഡ്ജി മുക്കിലെ വാടക കെട്ടിടത്തിലും കൊച്ചി നഗരത്തിലെ ഫ്‌ളാറ്റിലുമാണ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.

sameeksha-malabarinews

വിദേശത്തു നിന്നും വരുന്ന ടെലിഫോണ്‍ കോളുകള്‍ ഇന്‍ര്‍നെറ്റ് സഹായത്തോടെ ലോക്കല്‍ നമ്പറില്‍ നിന്നും ലഭിക്കുന്ന രീതിയിലേക്ക് ഇവര്‍ മാറ്റി നല്‍കിയിരുന്നു.രാജ്യാന്തര കോളുകള്‍ക്കുള്ള നികുതിയും ടെലികോം കമ്പനികള്‍ക്കുള്ള ചാര്‍ജും ഇതിലൂടെ നഷ്ടമാകും തൊടുപുഴ വണ്ണപ്പുറം സ്വദേശിയാണ് തൃക്കാക്കരയില്‍ സ്ഥാപനം നടത്തിയിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം.ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട്, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!