പി.കെ. കുഞ്ഞാലിക്കുട്ടി ലോകസഭാംഗത്വം രാജിവയ്ക്കും

മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ലോകസഭാംഗത്വം രാജിവയ്ക്കും.പാര്‍ട്ടി തീരുമാന പ്രകാരമാണ് നടപടി .നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി.

ഇന്നലെ പാണക്കാട് ചേര്‍ന്ന യോഗത്തിലും പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്തിരുന്നു. രാജി വയ്ക്കാന്‍ ഹൈദരലി തങ്ങള്‍ നിര്‍ദേശം നല്‍കി.

രാജി വയ്ക്കുന്നതിനായി കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് തിരിച്ചു. രാജിക്കത്ത് ഇന്നോ നാളെയോ ലോകസഭാ സ്പീക്കര്‍ക്ക് കൈമാറാനാണ് സാധ്യത.

 

Share news
error: Content is protected !!
Scroll to Top