Section

malabari-logo-mobile

ശിവശങ്കറിന് ജാമ്യം

HIGHLIGHTS : Sivashankar released on bail

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ എം. ശിവശങ്കറിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍
എസിജെഎം കോടയിയാണ് ജാമ്യം അനുവദിച്ചത്. ശിവത്. ശങ്കര്‍ ഇന്നു തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 98 ദിവസമാണ് ശിവശങ്കര്‍ ജയിലില്‍ കഴിഞ്ഞ

സ്വര്‍ണക്കണടത്തുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

sameeksha-malabarinews

കേസില്‍ തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും ഡോളര്‍കടത്തുമായി തനിക്ക് യാതൊരു പങ്കില്ലെന്നുമാണ് ശിവശങ്കര്‍ വാദിച്ചത്.

എന്നാല്‍ കള്ളക്കടത്ത് റാക്കിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളര്‍ കടത്തില്‍ ശിവശങ്കറിനെതിരെ ശക്തമായതെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിച്ചെന്ന എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷിക്കുന്ന കേസില്‍ ശിവശങ്കറിനെ പ്രതിചേര്‍ത്തിട്ടില്ല.വിദേശത്തേക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ് ശിവശങ്കര്‍ റിമാന്‍ഡിലായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!