സ്വര്‍ണവില ഇടിയുന്നു;പവന് 35,800

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ബുധനാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 35,800 രൂപയായി. 4475 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് അഞ്ചുമാസത്തിനിടെ 6200 രൂപയുടെ ഇടിവാണുണ്ടായിരിക്കുന്നത്.

സ്വര്‍ണവില എക്കാലത്തേയും റെക്കോഡ് നിലവാരമായ 42,000 രൂപയിലെത്തിയശേഷം 2020 നവംബര്‍ 30നാണ് ഏറ്റവും കുറഞ്ഞവിലയായ 35,760 രൂപ രേഖപ്പെടുത്തിയത്.

ഇപ്പോള്‍ മൂന്നുമാസത്തിനുശേഷം വില വീണ്ടും 35,800ത്തിലെത്തിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top