കണ്ണൂര്‍:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്കെതിരെ കണ്ണൂരില്‍ കേസ്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് കാണിച്ച് പകര്‍ച്ച വ്യാധി നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
26 യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെടെ 400 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് സ്വമേധയാ ആണ് കേസെടുത്തത്.
കഴിഞ്ഞദിവസം കണ്ണൂരില്‍ നടന്ന ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്രയുടെ പര്യടനത്തിന്റെ സമാപ ചടങ്ങ് തളിപ്പറമ്പിലായിരുന്നു. ഈ ചടങ്ങില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വലിയ ആള്‍ക്കൂട്ടം പങ്കെടുത്തു എന്ന് കാണിച്ചാണ് കേസെടുത്തത്.




