തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള വര്‍ധന സംബന്ധിച്ച പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് പഠിക്കാനായി ധനകാര്യ സെക്രട്ടറിയുടെനേതൃത്വത്തിലുള്ള ഉപസമിതിയെ മന്ത്രിസഭി നിയോഗിച്ചു.ഏപ്രില്‍ ഒന്നു മുതല്‍ പുതിയ ശമ്പളം നല്‍കിത്തുടങ്ങുന്ന തരത്തിലായിരിക്കും റിപ്പോര്‍ട്ട് നടപ്പിലാക്കുക.
പതിനൊന്നാം ശമ്പള കമ്മീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കുറഞ്ഞ ശമ്പളം 23,000 രൂപയാക്കി വര്‍ധിപ്പിക്കാനും കൂടിയ ശമ്പളം 1,66,800 രൂപയാക്കി വര്‍ധിപ്പിക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.
ജനുവരി 29 നാണ് പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്.




