Section

malabari-logo-mobile

കേന്ദ്രസര്‍ക്കാരിനെതിരെ ശശിതരൂരിന്റെ പുതിയ ഭാഷാ പ്രയോഗം ‘അനോക്രസി’

HIGHLIGHTS : ദില്ലി:  രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിച്ചൊകൊണ്ടുള്ള ശശിതരൂരിന്...

photo courtesy ; The Indian Express

ദില്ലി:  രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിച്ചൊകൊണ്ടുള്ള ശശിതരൂരിന്റെ ഭാഷാ പ്രയോഗം ചര്‍ച്ചയാകുന്നു. ട്വിറ്റര്‍ വാളിലാണ് ശശി തരൂര്‍ ‘അനോക്രസി'(Anocracy) എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ തെരഞ്ഞടുപ്പുകളെ സമീപിക്കുന്ന രീതിയെ ആണ് സറ്റയറായി തരൂര്‍ ഈ വാക്കിലൂടെ അവതരിപ്പിച്ചത്. നമ്മള്‍ ഇന്ത്യക്കാര്‍ ഈ വാക്ക് പഠിക്കാന്‍ തുടങ്ങുന്നത് നല്ലതാണ്.
ജനാധിപത്യ സേച്ഛാധിപത്യ സവിശേഷതകള്‍ ഇടകലര്‍ന്ന സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് അനുവദിക്കുന്ന, പ്രതിപക്ഷ പാര്‍ട്ടികളുടെയും, സ്ഥാപനങ്ങളുടെയും പങ്കാളിത്തം അനുവദിക്കുകയും, എന്നാല്‍ നാമമാത്രമായ മത്സരം നടത്തി കുറഞ്ഞ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നു സര്‍ക്കാരിന്റെ രൂപമാണ് എന്നാണ് ശശിതരൂര്‍ ടിറ്ററില്‍ പറഞ്ഞത്.

sameeksha-malabarinews

നേരത്തേയും ശശിതരൂര്‍ ആളുകള്‍ക്ക് അത്ര പരിചിതമല്ലാത്ത തുമായ ഇംഗ്ലീഷ് വാക്കുകള്‍ പരിചയപ്പെടുത്താറുണ്ട്. ചിലതല്ലാം ഉച്ചരിക്കാനും വായിക്കാന്‍ പോലും വലിയ പ്രയാസമുണ്ടാക്കാറുണ്ട്. ചില വാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ കൃത്യത ഏറെ ചര്‍ച്ചയാവാറുമുണ്ട്. ഇത്തരത്തില്‍ അനോക്രസി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയാകുമെന്ന് കരുതാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!