Section

malabari-logo-mobile

നാലു ദിവസത്തിനുള്ളില്‍ അര ലക്ഷം പേരെ ചിരിപ്പിച്ച്‌ ആശാനും പുള്ളാരും

HIGHLIGHTS : ആശാനും പുള്ളാരും സമൂഹ്യമാധ്യമങ്ങളില്‍ തിമര്‍ത്താടുന്നു. റിലീസ്‌ ചെയ്‌ത്‌ ആദ്യ നാലു ദിവസത്തിനുളളില്‍ തന്നെ അരലക്ഷത്തിലധികം പേര്‍ കണ്ട്‌ ആശാനും പുള്ള...

ആശാനും പുള്ളാരും സമൂഹ്യമാധ്യമങ്ങളില്‍ തിമര്‍ത്താടുന്നു. റിലീസ്‌ ചെയ്‌ത്‌ ആദ്യ നാലു ദിവസത്തിനുളളില്‍ തന്നെ അരലക്ഷത്തിലധികം പേര്‍ കണ്ട്‌ ആശാനും പുള്ളാരും വൈറലായിരിക്കുന്നു. നാടക പ്രവര്‍ത്തകനായ ബിപിന്‍ ദാസ്‌ പരപ്പനങ്ങാടി (പരപ്പു) സംവിധാനം ചെയ്യുന്ന ആശാനും പുള്ളാരും എന്ന കോമഡി വെബ്‌സീരീസിന്റെ ആദ്യ എപ്പിസോഡായ പൊരിച്ച മീനും പൊന്നാങ്കണ്ണിയുമാണ്‌ ആദ്യ ഇറക്കത്തില്‍ തന്നെ സൂപ്പര്‍ ഹിറ്റായിരിക്കുന്നത്‌.

നാല്‌ ദിവസം പിന്നിടുമ്പോള്‍ 56,000 പേര്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. ഒക്ടോബര്‍ 17ന്‌ പതിനൊന്ന്‌ സിനിമാതാരങ്ങള്‍ തങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ്‌ വഴിയാണ്‌ വീഡിയോ റിലീസ്‌ ചെയ്‌തത്‌.
തൊഴില്‍ നഷ്ടപ്പെട്ട ലോക്ക്‌ ഡൗണ്‍ കാലത്ത്‌ പേരില്‍ മാത്രം ‘കാനഡ’യുള്ള ഒരു വീട്ടിലെ ജീവിത പ്രാരാബ്ദങ്ങളും കഷ്ടപ്പാടുകളും നര്‍മരസത്തോടെ അവതരിപ്പിക്കുകയാണ്‌ ഈ കഥയിലൂടെ.

sameeksha-malabarinews

പത്ത്‌ വര്‍ഷത്തോളമായി കുട്ടികളുടെ നാടകരംഗത്ത്‌ സജീവമായ ‘കളര്‍ പെന്‍സില്‍ ചില്‍ഡന്‍സ്‌ തിയ്യേറ്റര്‍ ഗ്രൂപ്പിലെ അംഗങ്ങളാണ്‌ ഈ വെബ്‌ സീരീസിലെ കഥാപാത്രങ്ങളായി മാറുന്നത്‌. ലോക്ക്‌ഡൗണ്‍ കാലത്ത്‌ തങ്ങളുടെ മാധ്യമമായ നാടകത്തിലൂടെ ജനങ്ങളുമായി സംവദിക്കാന്‍ ഉണ്ടാകുന്ന പ്രയാസങ്ങളാണ്‌ ഇത്തരത്തില്‍ വെബ്‌ സീരീസിന്റെ പുതിയ ലോകത്തേക്ക്‌ മാറി ചിന്തിക്കാന്‍ ഇവരെ ഇടയാക്കിയത്‌.

വര്‍ഷംതോറും അവധിക്കാലത്ത്‌ ഇവര്‍ കുട്ടികള്‍ക്കായി നടത്തിവരുന്ന പുളിയാര്‍വട്ടം ക്യാമ്പ്‌ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ആശാനും പുള്ളാരും വെബ്‌സീരിസിന്റെ അടുത്ത എപ്പിസോഡ്‌ ‘തേങ്ങാ ചമ്മന്തി ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!