Section

malabari-logo-mobile

മതനിന്ദയുടെ പേരില്‍‌ കൊലചെയ്യപ്പെട്ട അധ്യാപകന്‌ ഫ്രാന്‍സ്‌ രാജ്യത്തെ പരമോന്നത ബഹുമതി നല്‍കുന്നു

HIGHLIGHTS : പാരീസ്‌ : മതനിന്ദ ആരോപിച്ച തലയറുത്ത്‌ കൊലചെയ്യപ്പെട്ട പാരീസിലെ അധ്യാപകന്‍ സാമുവല്‍ പാറ്റിയെ രാജ്യത്തെ പരമോന്നത ബഹുമതി നല്‍കി ഫ്രാന്‍സ്‌ ആദരിക്കാനൊര...

പാരീസ്‌ : മതനിന്ദ ആരോപിച്ച തലയറുത്ത്‌ കൊലചെയ്യപ്പെട്ട പാരീസിലെ അധ്യാപകന്‍ സാമുവല്‍ പാറ്റിയെ രാജ്യത്തെ പരമോന്നത ബഹുമതി നല്‍കി ഫ്രാന്‍സ്‌ ആദരിക്കാനൊരുങ്ങുന്നു. ഫ്രാന്‍സിലെ ഏറ്റവും വലിയ ബഹുമതിയായ ലെജിയണ്‍ ഡി ഹോണര്‍ നല്‍കിയാണ്‌ ആദരിക്കുക.

ഒക്ടോബര്‌ 16ന്‌ പട്ടാപ്പകലാണ്‌ സാമുവല്‍ പാറ്റിയെ ഒരു പതിനെട്ടുകാരന്‍ കഴുത്തറുത്ത്‌ കൊന്നത്‌. അക്രമിയെ പോലീസ്‌ അപ്പോള്‍ തന്നെ വെടി വെച്ചുകൊന്നു. അഭിപ്രായ സ്വതന്ത്ര്യത്തെ കുറിച്ചുള്ള ക്ലാസ്സില്‍ മുഹമ്മദ്‌ നബിയുടെ കാരിക്കേച്ചര്‍ ഉപയോഗിച്ചതിന്‌ പ്രതികാരമായാണ്‌ കൊല നടത്തിയത്‌ .
അധ്യപകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ പ്രതിഷേധമാണ്‌ ലോകത്തെമ്പാടും ഉയരുന്നത്‌ വരും ദിവസങ്ങളില്‍ ഫ്രാന്‍സ്‌ ഭരണകൂടം കര്‍ശന നടപടികളുമായി മു്‌ന്നോട്ട്‌ പോകുമെന്നാണ്‌ സൂചന.
അന്വേഷണത്തിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത രണ്ട്‌ പേരുള്‍പ്പെടെ ഏഴുപേരെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!