കോഴിക്കോട്‌ മുന്‍ മേയര്‍ എം. ഭാസ്‌കരന്‍ അന്തരിച്ചു

കോഴിക്കോട്‌ : മുന്‍ മേയറും സിപിഐഎം നേതാവുമായി ഭാസ്‌കരന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ കുറച്ചുനാളായി ചികിത്സയിലായിരുന്നു.

ഇന്ന്‌ ഉച്ചക്ക്‌ 12.20 മണിയോടെ കോഴിക്കോട്‌ സഹകരണ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം .
നിലവില്‍ സിപിഐഎം കോഴിക്കോട്‌ ജില്ലാകമ്മറ്റിയംഗമാണ്‌. 2005 മുതല്‍ 2010 വരെയുള്ള കാലയളവിലാണ്‌ കോഴിക്കോട്‌ മേയറായിരുന്നത്‌. നാലു തവണ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

 

മക്കള്‍ വരുണ്‍ ഭാസ്‌ക്കര്‍, സിന്ധു, മരുമക്കള#്‌ സഹദേവന്‍, സുമിത

Share news
error: Content is protected !!
Scroll to Top