ലിഫ്‌റ്റ്‌ ചോദിച്ച്‌ കയറിയ ആള്‍ കത്തി കാണിച്ച്‌ പണം തട്ടി: പ്രതി പിടിയില്‍

പൊന്നാനി:  ബൈക്കില്‍‌ ലിഫ്‌റ്റ്‌ ചോദിച്ച്‌ പിറകില്‍ കയറിയ ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റില്‍.

പൊന്നാനി മുല്ല റോഡ്‌ സ്വദേശി പുത്തന്‍ പുരയില്‍ മനാഫ്‌(25) ആണ്‌ അറസ്റ്റിലായത്‌. പൊന്നാനി സ്വേദേശിയായ തറീക്കാനകത്ത്‌ നവാസിന്റെ ബൈക്കില്‍ ലിഫ്‌റ്റ്‌ ചോദിച്ച്‌ കയറിയാണ്‌ പണം തട്ടിയെടുത്തത്‌.

പൊന്നാനി എസ്‌ഐ ബേബിച്ചന്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാളെ കോടതി റിമാന്റ ചെയ്‌തു.

Share news
error: Content is protected !!
Scroll to Top