മോദിയുടെ മന്‍ കി ബാത്‌ സന്ദേശത്തിന്‌ താഴെ മിനുറ്റുകള്‍ക്കകം ആയിരക്കണക്കിന്‌ ഡിസ്‌ ലൈക്ക്‌ ; ഡിസ്‌ ലൈക്ക്‌ ബട്ടണ്‍ ഓഫ്‌ ചെയ്‌ത്‌ ബിജെപി

ദില്ലി:  ചൊവ്വാഴ്‌ച വൈകീട്ട്‌ ആറ്‌ മണിക്ക്‌ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പൗരന്‍മാരെ അഭിസംബോധന ചെയ്‌തു നടത്തിയ പ്രസംഗത്തിന്റെ വീഡിയോയില്‍ ഡിസ്‌ ലൈക്കുകളുടെ പേമാരി. ബിജെപിയുടെ ഔദ്യോഗിക യു ട്യൂബ്‌ ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ്‌ മിനിറ്റുകള്‍ക്കുള്ളില്‍ ഡിസ്‌ ലൈക്ക്‌ നാലായിരം കടന്നത്‌. ഇതേ തുടര്‍ന്ന്‌ ഡിസ്‌ ലൈക്ക്‌ ബട്ടണ്‍ ഓഫാക്കി അഡ്‌മിന്‍മാര്‍.

ഡിസ്‌ ലൈക്ക്‌ ബട്ടണ്‍ ഓഫാക്കിയതോടെ കമന്റ്‌ ബോക്‌സിലെത്തി നിരവധി പേര്‍ ഈ നടപടിയെ വിമര്‍ശിച്ചു.

പ്രധനമന്ത്രിയുടെ  യൂട്യൂബ്‌ ചാനലിലും, ബിജെപിയുടെ ചാനലിലുമാണ്‌ ലൈക്കുകളേക്കാള്‍ ഡിസ്‌ ലൈക്കുകള്‍ വന്നുചേര്‍ന്നത്‌.

ലൈക്കുകള്‍ 2 K പിന്നിട്ടപ്പോള്‍ 4.5 K ഡിസ്‌ ലൈക്കുകളാണ്‌ മിനിറ്റുകള്‍ക്കുള്ളില്‍ വന്ന്‌ നിറഞ്ഞത്‌.

ഉത്സവകാലത്ത്‌ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‌ വേണ്ടി ജനങ്ങള്‍ പുലര്‍ത്തേണ്ട ജാഗ്രതെയെ കുറിച്ചാണ്‌ പ്രധാനമന്ത്രി സംസാരിച്ചത്‌.

Share news
error: Content is protected !!
Scroll to Top