Section

malabari-logo-mobile

‘സരിത അധികാരത്തിന്റെ ഇടനാഴിയില്‍ സ്വാധീനമുള്ള സ്ത്രീ’; ഹൈക്കോടതി

HIGHLIGHTS : കെച്ചി : സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്ക് അധികാരത്തിന്റെ ഇടനാഴിയില്‍ സ്വാധീനമെന്ന് ഹൈക്കോടതി. സരിതക്കെതിരായുള്ള രണ്ട് കേസുകളില്‍ ...

Saritha-S-Nairകെച്ചി : സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്ക് അധികാരത്തിന്റെ ഇടനാഴിയില്‍ സ്വാധീനമെന്ന് ഹൈക്കോടതി. സരിതക്കെതിരായുള്ള രണ്ട് കേസുകളില്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിന്യായത്തിലാണ് കോടതി ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. സരിതയുടെ അഭിഭാഷകന്‍ അഡ്വ. രാജുവിന്റെ ആവശ്യ പ്രകാരം പിന്നീട് വിധി ന്യായത്തില്‍ നിന്നും ഇത് നീക്കി.

എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലാണ് കര്‍ശന ഉപാധികളോടെ സരിതക്ക് കോടതി ജാമ്യം അനുവദിച്ചത്. അതേ സമയം ജാമ്യത്തിന് മുമ്പായി അഞ്ച് ലക്ഷം രൂപ കേസിന്റെ സെക്യൂരിറ്റീ തുകയായി ബാങ്കില്‍ കെട്ടിവെക്കണം. 17. 30 ലക്ഷം രൂപ തട്ടിയതടക്കമുള്ള രണ്ട് കേസുകളിലാണ് കോടതി സരിതക്കിപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തുകയായ 20,000 രൂപ എറണാകുളം എസിജെഎം കോടതിയില്‍ കെട്ടി വെക്കാനും കൂടാതെ തുല്ല്യ തുകയുടെ രണ്ട് ആള്‍ജാമ്യവും സരിതയുടെ പാസ്‌പോര്‍ട്ട് ഓഫീസില്‍ ഏല്‍പ്പിക്കുകാനും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഇതിനു പുറമെ കേരളം വിടരുതെന്നും അനേ്വഷണ ഉദേ്യാഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

sameeksha-malabarinews

ഇനിയും ഒട്ടേറെ കേസുകളില്‍ സരിതയ്ക്ക് ജാമ്യം ലഭിക്കേണ്ടതിനാല്‍ ജയില്‍ മോചനം സാധ്യമാവില്ല. ജാമ്യത്തിന് വേണ്ടി നിശ്ചിത തുക മാത്രം കെട്ടിവെച്ചാല്‍ മതിയെന്ന സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് സെക്യൂരിറ്റിയായി 5 ലക്ഷം രൂപ കെട്ടിവെക്കാന്‍ നിര്‍ദ്ദേശിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!