താനൂരില്‍ ഓടികൊണ്ടിരിക്കുന്ന ബസ്സില്‍ നിന്നും സ്ത്രീയും കുട്ടിയും തെറിച്ചു വീണു

Tanur Bus Accident copyതാനൂര്‍ : താനൂര്‍ ജ്യേതി തിയേറ്ററിന് സമീപത്ത് വെച്ച് ഓടികൊണ്ടിരുന്ന ബസ്സിന്റെ വാതില്‍ തുറന്ന് സ്ത്രീയും സ്ത്രീയും കുട്ടിയുംപുറത്തേക്ക് തെറിച്ചു വീണു. നിറയെ യാത്രക്കാരുമായി അമിത വേഗതയിലായിരുന്നു ബസ് എന്ന് യാത്രക്കാരും ദൃക്‌സാക്ഷികളും പറഞ്ഞു. ഒരു മണിയോടെയാണ് സംഭവം നടന്നത്. തിരൂരില്‍ നിന്നും ചാലിയത്തേക്ക് പോകുകയായിരുന്ന റാണ സൂപ്പര്‍ ബസ്സിലാണ് സംഭവം. താനൂര്‍ ചീരാന്‍ കടപ്പുറം സ്വദേശി റജീന(24), ഒരു വയസ്സുള്ള മകന്‍ മൂഹമ്മദ് ഷിബിനുമാണ് ബസ്സില്‍ നിന്ന് തെറിച്ചുവീണത്. പരിക്കേറ്റ യുവതിയെയും കുഞ്ഞുങ്ങളെയും താനൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജ്യേതി തിയേറ്ററിന് സമീപം സ്ഥിരമായി അപകടം ഉണ്ടായി കൊണ്ടിരിക്കുന്ന ഇരട്ട വളവില്‍ വെച്ചാണ് ഇന്നും അപകടം ഉണ്ടായത്. ഒട്ടനവധി പേര്‍ അപകടത്തില്‍ പെടുകയും ജീവന്‍ നഷ്ടപെടുകയും ചെയ്ത ഈ വളവില്‍ അധികൃതര്‍ ഇതുവരെ യാതൊരു മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top