Section

malabari-logo-mobile

ദമാമില്‍ സ്ത്രീകള്‍ക്ക് നേരെ പരസ്യ കൈയ്യേറ്റം

HIGHLIGHTS : ദമാം : അറേബ്യയിലെ ദഹ്‌റായില്‍ ചൊവ്വാഴ്ച്ച ഒരു കൂട്ടം യുവതികളെ കുറച്ചു ചെറുപ്പക്കാര്‍ ചേര്‍ന്ന് പരസ്യമായി അപമാനിച്ചു. ഈ സംഭവം വീഡിയോയില്‍ പകര്‍ത്തി ...

28264ദമാം : അറേബ്യയിലെ ദഹ്‌റായില്‍ ചൊവ്വാഴ്ച്ച ഒരു കൂട്ടം യുവതികളെ കുറച്ചു ചെറുപ്പക്കാര്‍ ചേര്‍ന്ന് പരസ്യമായി അപമാനിച്ചു. ഈ സംഭവം വീഡിയോയില്‍ പകര്‍ത്തി പുറത്തു വന്നതോടെ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

ശരീരം മുഴുവന്‍ മൂടുന്ന കറുത്ത അബായയും തലയില്‍ കറുത്ത ശിരോ വസ്ത്രവും ഹിജാബും ധരിച്ച് ഷോപ്പിങ്മാളില്‍ നിന്നിറങ്ങിയ യുവതികളെയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ ആക്രമിക്കുകയും ദേഹോപദ്രവം ഏല്‍പിക്കുകയ്തത്. ഈ സംഭവത്തിന്റെ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള ഈ അതിക്രമം കണ്ട് ജനങ്ങള്‍ സ്തംബ്ധരായി നില്‍ക്കുന്നതാണ് കണ്ടത്. സ്ത്രീകള്‍ തങ്ങള്‍ക്ക് കവിയുന്ന തരത്തിലെല്ലാം ഇവരോട് എതിര്‍പ്പു പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ചെറുത്ത് നില്‍പ്പ് തുടരാന്‍ കഴിയാതെ് കൂട്ടത്തോടെ കെട്ടിപ്പിടിച്ച് ഓടിപോകുന്ന യുവതികളെയാണ് കണ്ടത്. ഈ വീഡിയോ ദൃശ്യം ശ്രദ്ധയില്‍പ്പെട്ടതോടെ കുറ്റക്കാരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ് അധികാരികള്‍.

sameeksha-malabarinews

അതേസമയം ഈ സംഭവത്തില്‍ സ്ത്രീകളില്‍ നിന്നും മാള്‍ അധീകൃതരില്‍ നിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വക്താവ് ലഫ്‌നന്റ് കേണല്‍ സയ്യിദ് അല്‍ രുഖാട്ടി വ്യക്തമാക്കിയിട്ടുണ്ട് .

എന്നാല്‍ ഈ വീഡിയോ തങ്ങള്‍ കണ്ടിട്ടില്ലെന്നും അങ്ങനെ ഒരു സംഭവം ഉണ്ടാായതായും മാളിന്റെ സെക്യൂരിറ്റി തലവന്‍ സ്ഥിരീകരിച്ചു. അതേ സമയം ഈ സംഭവത്തിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപെട്ട് സോഷ്യല്‍ മീഡിയകളില്‍ അടക്കം കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

[youtube]http://www.youtube.com/watch?v=-p7prpBELto[/youtube]

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!