Section

malabari-logo-mobile

ദേശീയപാതയുടെ വീതി 100 മീറ്റര്‍ വേണം;ഹൈക്കോടതി.

HIGHLIGHTS : കൊച്ചി: ദേശീയപാതയ്ക്ക് നിലവിലെ വീതി പോരെന്ന് ഹൈക്കോടതി. നൂറുമീറ്ററെങ്കിലും വീതി വേണമെന്നാണ് തന്റെ അഭിപ്രായമെന്ന്ജസ്റ്റിസ് സിരിജഗന്റെ ബഞ്ച് വാക്കാല്...

NATIONAL_HIGHWAYകൊച്ചി: ദേശീയപാതയ്ക്ക് നിലവിലെ വീതി പോരെന്ന് ഹൈക്കോടതി. നൂറുമീറ്ററെങ്കിലും വീതി വേണമെന്നാണ് തന്റെ അഭിപ്രായമെന്ന്ജസ്റ്റിസ് സിരിജഗന്റെ ബഞ്ച് വാക്കാല്‍ പറഞ്ഞു. പലയിടത്തും ദേശീയപാത നിര്‍മ്മാണം മുടങ്ങിക്കിടക്കുകയാണെന്നും ദേശീയപാത നിര്‍മാണം കടലാസില്‍ മാത്രമാണുള്ളതെന്നും സംസ്ഥാനത്ത് വികസനത്തിനുള്ള താല്പര്യമില്ലെന്നും ജസിറ്റിസ് പറഞ്ഞു. കൂടാതെ ഇവിടെ രാഷ്ട്രീയക്കളിയും വ്യക്തിതാല്‍പര്യവും മൂലം വീതി 30 മീറ്ററാക്കന്‍ ശ്രമിക്കുകയാണെന്നും ജസ്റ്റിസ് സിരിജഗന്‍.

ഇടപ്പള്ളിയിലെ ലുലു മാളിന് മുപിലുള്ള ഓട്ടോ സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇങ്ങനെ പറഞ്ഞത്.

sameeksha-malabarinews

ഒക്ടോബര്‍ 22 ന് ചേര്‍ന്ന കളക്ടര്‍മാരുടെ യോഗത്തില്‍ സംസ്ഥാനത്തെ ദേശീയപാതകളുടെ വീതി 45 മീറ്ററാക്കാന്‍ ധാരണയായിരുന്നു. ഇത് സംബന്ധിച്ച് പൊതുധാരണ ആയതിനാല്‍ ചിഫ് സെക്രട്ടരി ഇ കെ ഭരത് ഭൂഷണന്‍ അറിയിച്ചിരുന്നു.

ദേശീയപാതയ്ക്ക 60 മീറ്റര്‍ വീതി വേണമെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ 60 മീറ്റര്‍ വീതി ആക്കാന്‍ കഴിയില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!