Section

malabari-logo-mobile

സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് ഉജ്ജ്വല തുടക്കം

HIGHLIGHTS : Sargalaya International Arts and Crafts Fair gets off to a flying start

കോഴിക്കോട്: സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ തുടക്കമായി. 11-ാമത് എഡിഷന്‍ കലാ-കരകൗശല മേളയുടെ ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു. പയ്യോളി നഗരസഭാ ചെയര്‍മാന്‍ വി കെ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ക്രാഫ്റ്റ് പവലിയന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും നബാര്‍ഡ് പവലിയന്‍ നബാര്‍ഡ് ഡിഡിഎം മുഹമ്മദ് റിയാസും പൈതൃകം പവലിയന്‍ ഐ.സി.സി.എന്‍ സെക്രട്ടറി ജനറല്‍ ഡോ. വി ജയരാജനും ഉദ്ഘാടനം ചെയ്തു. അതിഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം യു.എല്‍.സി.സി മാനേജിംഗ് ഡയറക്ടര്‍ ഷാജു എസ് നിര്‍വഹിച്ചു.

സ്വാഗത നൃത്തത്തോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. പയ്യോളി നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് അഷ്‌റഫ്, ഡിസിഎച്ച്- എംഎസ്ഇസി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ സജി പ്രഭാകരന്‍, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് കെ ആര്‍ വാഞ്ചീശ്വരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. സര്‍ഗാലയ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി പി ഭാസ്‌ക്കരന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ ടി കെ രാജേഷ് നന്ദിയും പറഞ്ഞു.

sameeksha-malabarinews

കേന്ദ്ര വിനോദസഞ്ചാര വകുപ്പ്, വസ്ത്ര മന്ത്രാലയം, കേരള വിനോദസഞ്ചാര വകുപ്പ്, നബാര്‍ഡ് എന്നിവയുടെ സഹകരണത്തോടെ ഡിസംബര്‍ 22 മുതല്‍ ജനുവരി എട്ട് വരെയാണ് സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള സംഘടിപ്പിക്കുന്നത്. ശ്രീലങ്കയാണ് പാര്‍ട്ണര്‍ രാജ്യമായി മേളയില്‍ പങ്കെടുക്കുന്നത്. റഷ്യ, ടുണീഷ്യ, ഈജിപ്ത് തുടങ്ങി 11 വിദേശരാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധരും കുടാതെ വിവിധ സംസ്ഥാനങ്ങളിലെ 400 ല്‍പ്പരം കരകൗശല വിദഗ്ധരും മേളയില്‍ പങ്കെടുക്കുന്നുണ്ട്.

കരകൗശല വിദദ്ധര്‍ ഒരുക്കുന്ന കരകൗശല പ്രദര്‍ശന വിപണന മേള, കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ ഓഫ് ഹാന്‍ഡിക്രാഫ്ട്സ് ഒരുക്കുന്ന കരകൗശല പ്രദര്‍ശനം, വനം വന്യജീവി വകുപ്പ് ഒരുക്കുന്ന പ്രദര്‍ശന പവിലിയന്‍, സമഗ്ര ശിക്ഷ കേരള ഒരുക്കുന്ന സംസ്ഥാന ജേതാക്കളായ വിദ്യാര്‍ത്ഥി പ്രതിഭകളുടെ കരകൗശല പ്രദര്‍ശനം, പരിസ്ഥിതിയുടെ പരിരക്ഷക്ക് ഇ-വാഹനങ്ങളുടെ പ്രചാരണത്തിനായുള്ള ‘ഗ്രീന്‍ മൊബിലിറ്റി എക്‌സ്‌പോ”, കൂടാതെ വൈവിദ്ധ്യമേറിയ കലാപരിപാടികള്‍, കേരളീയ ഭക്ഷ്യ മേള, ഉസ്‌ബെക്കിസ്ഥാന്‍ ഫുഡ് ഫെസ്റ്റ്, ഹൗസ് ബോട്ട്, പെഡല്‍, മോട്ടോര്‍ ബോട്ട് എന്നിവയുമുണ്ട്.

മെഡിക്കല്‍ സപ്പോര്‍ട്ട് ഡെസ്‌കും സൗജന്യ ബി.എല്‍.എസ് ട്രെയിനിങ് എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!