സനലിന്റെ മരണം; ആശുപത്രിയിലെത്തിക്കുന്നതില്‍ വീഴ്ച; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി റോഡിലേക്ക് പിടിച്ചുതള്ളിയതിനെ തുടര്‍ന്ന് വാഹനമിച്ചു മരിച്ച സനലിനെ ആശുപത്രിയിലെത്തിക്കാതെ ആംബുലന്‍സ് വഴിതിരിച്ചുവിട്ട സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.

സിപിഒമാരായ സജീഷ് കുമാര്‍, ഷിബു എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഐ ജി മനോജ് എബ്രഹാം അറിയിച്ചു.

ആംബുലന്‍സുമായി പോലീസ് സ്‌റ്റേഷനില്‍ കയറിയെങ്കില്‍ അതു ഗുരുതര വീഴ്ചയാണെന്നും ഐജി വ്യക്തമാക്കി.

Related Articles