കാരുണ്യഹസ്തം പദ്ധതി ആരംഭിച്ചു.

പരപ്പനങ്ങാടി:ഉള്ളണം എ.എം യു .പി സ്കൂൾ സ്കൗട്സ് & ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാരുണ്യഹസ്തം പദ്ധതി ആരംഭിച്ചു.നിർദ്ധനരായ അവശതയനുഭവിക്കുന്ന രോഗികളെ സഹായിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുക യാണ് പദ്ധതിയുടെ ലക്ഷ്യം.
പി.ടി.എ.പ്രസിഡന്റ് സി. എൻ. അബുദ്റുൾ ഖാദറിന്റെ അദ്ധ്യക്ഷതയിൽ പരപ്പനങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ രഞ്ജിത് ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൗട് ഗൈഡ് സ്ഥാപകദിനാഘോഷം ജില്ല ട്രെയിനിങ്ങ് കമ്മീഷണർ എസ്.ഡി.പ്രമോദ് തുടക്കം കുറിച്ചു.
യൂണിറ്റ് തല ഓഫീസിന്റെ താക്കോൽ ദാനം സ്കൂൾ മാനേജർ വി.പി.ഹസ്സൻ ഹാജി നിർവ്വഹിച്ചു. പ്രധാന അദ്ധ്യാപകൻ എം.അബൂബക്കർ, സി.വി.അരവിന്ദ്, സ്റ്റാഫ് സെക്രടറി പി.പി.അബ്ദുൾ മുനീ ർ, എം.സ്മിത, എ.അബ്ദുൾ അസീസ്, കെ.എ.ഗിരീഷ്, കെ.ശബീബ തുടങ്ങിയവർ സംസാരിച്ചു.