ദീപാവലി ആഘോഷിച്ചുകഴിഞ്ഞു: പുകയില്‍ മുങ്ങി ദില്ലി

ദില്ല പടക്കം പൊട്ടിച്ചും പൂത്തിരികത്തിച്ചും ദീപാവലി ആഘോഷിച്ച ദില്ലി നിവാസികള്‍ക്ക് അടുത്തദിവസം തന്നെ പണികിട്ടി. നഗരത്തിന്റെ പലഭാഗങ്ങളും പുകപടലങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് ദില്ലിനഗരത്തിലെ അന്തരീക്ഷമലിനീകരണതോത് അപകടകരമായ രീതിയില്‍ ഉയര്‍ന്നതായി കണ്ടെത്തി. വ്യാഴാഴ്ച രാവിലെ വായുമലിനീകരണ നിലവാരത്തിന്റെ സൂചിക കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ രാവിലെ 286 ആയിരുന്ന AQI എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) ഇന്ന് രാവിലെ 805 ആയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. നഗരത്തിന്റെ ചില ഭാഗങ്ങളിലത് 999 വരെ ആയിട്ടുണ്ട്.

ആഘോഷങ്ങളില്‍ അമിതമായി പടക്കങ്ങളും മറ്റും ഉപയോഗിക്കുന്നതിനെതിരെ സുപ്രീംകോടതി ഉത്തരവ് കാറ്റില്‍പറത്തിയായിരുന്നു ആളുകളുടെ ആഘോഷം. ആഘോഷങ്ങളില്‍ രാത്രി എട്ടുമണി മുതല്‍ പത്തുമണിവരെ മാത്രമെ പടക്കങ്ങള്‍ പൊട്ടിക്കാവു എന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. പരസ്ഥിതി സൗഹര്‍ദമായ ശബ്ദം കുറഞ്ഞ, ഹാനികരമായ കെമിക്കലുകളില്ലാത്ത പടക്കങ്ങള്‍ ഉപയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. വിധി നടപ്പിലാക്കേണ്ടത് പോലീസ് ആണെന്നും അത് ആളുകള്‍ ലംഘിച്ചാല്‍ പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒമാരില്‍ നിന്ന് പിഴ ഈടാക്കണമെന്നും കോടതി പറഞ്ഞിരുന്നു

Related Articles