എടപ്പാള്‍ മേല്‍പ്പാലം: മന്ത്രിസഭ അംഗീകരിച്ചു : ജനുവരിയില്‍ നിര്‍മ്മാണം തുടങ്ങും

കുറ്റിപ്പുറം:  കുറ്റിപ്പുറം തൃശ്ശുര്‍ റോഡിലെ എടപ്പാള്‍ നഗരത്തിലെ ഗതാഗതക്കുരിക്കിന് ശാശ്വതപരിഹാമാകുന്ന എടപ്പാള്‍ മേല്‍പ്പാലത്തിന് അംഗീകാരം നല്‍കി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് 13.68 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയുടെ നിര്‍മ്മാണ ടെന്ററിന് അനുമതി നല്‍കിയത്. ജനുവരി മാസത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കും

ഈ ഫ്‌ളൈഓവറിനായി ഭൂമി ഏറ്റെടുക്കേണ്ടതില്ല. കോഴിക്കോട് റോഡിലെ റൈഹാന്‍ കോര്‍ണര്‍ മുതല്‍ തൃശ്ശൂര്‍ റോഡിലെ പഴയ ഏഇഓ ഫീസ് വരെ 200 മീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലം.
ഇരുവശത്തും സര്‍വ്വീസ് റോഡും ഫൂട്ട്പാത്തും പദ്ധതിയിലുള്‍പ്പെടും.
കിഫ്ബിയുടെ ഫണ്ടില്‍നിന്നാണ് മേല്‍പാലത്തിന്റെ തുക വകയിരിയിരിക്കുന്നത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പമെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണം നടത്തുക.

Related Articles