വോട്ടിന്റെയും സീറ്റിന്റെയും പേരില്‍ നിലപാട് മാറ്റില്ല : മുഖ്യമന്ത്രി

തിരു : വോട്ടിന്റെയും സീറ്റിന്റെയും പേരില്‍ ശബരിമല സ്ത്രീപ്രവേശനവിഷയത്തിലെ നിലപാടില്‍ നിന്നും പിറകോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ മതനിരപേക്ഷമായി നിലനിര്‍ത്തുക എന്നതുമാത്രമാണ് സര്‍ക്കാരിന്റെ പരിഗണനയെന്നും മുഖ്യമന്ത്ര വ്യക്തമാക്കി. ഡിവൈഎഫ്‌ഐയുെട മുഖമാസികയായ യുവധാര ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്നലത്തെ അബദ്ധം ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവുമായി വരുന്നതിനെ അനുവദിച്ചുകൊടുക്കാതിരിക്കുകയ എന്നതാണ് ഭരണത്തിന്റെ കര്‍ത്തവ്യമെന്ന് അദ്ദേഹം വ്യക്തമാക്കി

ഏതുപുരോഗതിയിലേക്ക് കുതിക്കണമെങ്ങിലും ജാതി-മതനിരപേക്ഷമായ മനസുകളുടെ ഐക്യം എന്ന അടത്തറയുണ്ടാകണമെന്നും ആ അടിത്തറ തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലന്നും മുഖ്യമന്ത്രി വ്യ്ക്തമാക്കി.

Related Articles