Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ തനിച്ച് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

HIGHLIGHTS : മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിന് സാമൂഹിക നീതി വകുപ്പ് വിപുലമായ പദ്ധതികള്‍ തയ്യാറാക്കുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ ജില്ലയില്‍ തനിച്ച് താമസിക്കുന...

മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിന് സാമൂഹിക നീതി വകുപ്പ് വിപുലമായ പദ്ധതികള്‍ തയ്യാറാക്കുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ ജില്ലയില്‍ തനിച്ച് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കും. അടിയന്തിരമായി സഹായമാവശ്യമുള്ളവരെ കണ്ടെത്തുന്നതിനാണ് കണക്കെടുപ്പ്.  60 വയസ്സ് കഴിഞ്ഞവര്‍ക്ക് സ്വന്തം വീടും സ്ഥലവും ബാങ്കിന് ഈടായി നല്‍കി നിശ്ചിത തുക മാസം തോറും ബാങ്ക് നല്‍കുന്ന ‘റിവേഴ്‌സ് മോര്‍ട്ട്‌ഗേജ്’ പദ്ധതിയെ പറ്റി ജില്ലയില്‍ വ്യാപകമായ പ്രചാരണ പരിപാടികള്‍ നടത്തും. മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി രൂപീകരിച്ച ജില്ലാതല കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം.
പോലീസ് സ്റ്റേഷനുകളിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം സജീവമാക്കും. മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തില്‍ യുവതലമുറയുടെ പങ്കിനെപ്പറ്റി വിശദീകരിക്കുന്നതിനായി സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ സംഘിപ്പിക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ജില്ലാതല കമ്മിറ്റി അംഗങ്ങളായ വിജയലക്ഷ്മി, കെ. ബാലകൃഷ്ണന്‍, കെ.സി. സത്യനാഥന്‍, തൃക്കുളം കൃഷ്ണന്‍കുട്ടി, പി. ശിവരാമന്‍, ഡെപ്യൂട്ടി ഡി.എ.ഒ ഡോ. അഹമ്മദ് ഹഫ്‌സല്‍, ഡി.വൈ.എസ്.പി പ്രഭാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ കലാം തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!