അസുഖ ബാധിതമായ ഒരു വര്‍ഷത്തെകുറിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കു വെച്ചു സാമന്ത

അസുഖ ബാധിതമായ ഒരു വര്‍ഷത്തെകുറിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കു വെച്ചു സാമന്ത. പേശികളെ ബാധിക്കുന്ന മെയോസൈറ്റിസ് എന്ന രോഗത്തിന്റെ പിടിയിലാണ് കഴിഞ്ഞ ഒരു വര്‍ഷമായി താരം. ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ച് താരം ഇതിന് മുന്‍പും സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു.

ഇപ്പോള്‍ താരം രോഗത്തിന് പിടിയിലായിട്ട് 1 വര്‍ഷമായതോടെ രോഗ വേളകളില്‍ താന്‍ അനുഭവിച്ച കഷ്ട്ട പാടുകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കു വേച്ചിരിക്കുകയാണ് താരം. ശരീരത്തോട് യുദ്ധം ചെയ്യേണ്ടി വന്നെന്നും അര്‍ത്ഥവും പ്രതിഫലനവും ആത്മപരിശോധനയും തേടിയ ഒരു വര്‍ഷമായിരുന്നു ഇതെന്നും താരം പറഞ്ഞു.

 

View this post on Instagram

 

A post shared by Samantha (@samantharuthprabhuoffl)

ശക്തിയും സമാധാനവും കണ്ടെത്താന്‍ കൂടുതല്‍ പ്രാര്‍ത്ഥനകളും പൂജകളും നടത്തിയ ഒരു വര്‍ഷമായിരുന്നു ഇതെന്നും എല്ലാ സമയത്തും എല്ലാം നിങ്ങളുടെ വഴിക്ക് പോകില്ലെന്നും തന്നെ പഠിപ്പിച്ച ഒരു വര്‍ഷം കൂടിയായിരുന്നു ഇതെന്നും താരം കുറിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top