ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് (ഐ.പി.ആര്‍.ഡി) വകുപ്പിന്റെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ ‘പ്രിയകേരളം’, റേഡിയോ പരിപാടിയായ ‘ജനപഥം’, വിവിധ വകുപ്പുകള്‍ക്ക് വേണ്ടി നിര്‍മിക്കുന്ന ഇന്‍ഫോ വീഡിയോകള്‍, സോഷ്യല്‍ മീഡിയ ക്രിയേറ്റീവുകള്‍ എന്നിവയുടെ പ്രൊഡക്ഷന്‍ ജോലികള്‍ നിര്‍വഹിക്കാന്‍ വീഡിയോ എഡിറ്റര്‍, ക്യാമറാമാന്‍, സൗണ്ട് റെക്കോര്‍ഡിസ്റ്റ്, കോ- ഓര്‍ഡിനേറ്റര്‍ എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നു. കോ-ഓര്‍ഡിനേറ്റര്‍ ഒഴികെയുള്ള തസ്തികകളില്‍ പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. എല്ലാ തസ്തികകള്‍ക്കും പ്രതിഫലം നല്‍കുന്നത് പീസ് വര്‍ക്ക് അടിസ്ഥാനത്തിലാണ്. പ്രായപരിധി 36.
കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ മൂന്നും മറ്റു തസ്തികകളില്‍ അഞ്ചുവീതവും ഒഴിവുകളാണുള്ളത്. അപേക്ഷകര്‍ പ്ലസ്ടു പാസായിരിക്കണം. കോ-ഓര്‍ഡിനേറ്റര്‍ ഒഴികെയുള്ള തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ അതത് രംഗങ്ങളില്‍ ഡിഗ്രിയോ ഡിപ്ലോമയോ സര്‍ട്ടിഫിക്കറ്റോ നേടിയിരിക്കണം. വിഡിയോ എഡിറ്റര്‍, ക്യാമറാമാന്‍ പാനലുകളിലേക്ക് അപേക്ഷിക്കുന്നവരില്‍ യഥാക്രമം അനിമേഷന്‍ ഹെലിക്യാം ഓപ്പറേഷന്‍ എന്നിവ അറിയുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. ദൃശ്യമാധ്യമ രംഗത്തോ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വീഡിയോകള്‍ തയാറാക്കുന്നതിലോ രണ്ടു വര്‍ഷം പ്രവൃത്തി പരിചയവും ഉണ്ടാകണം.
സൗണ്ട് റെക്കോര്‍ഡിസ്റ്റ് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ശ്രവ്യ മാധ്യമ രംഗത്തോ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരിപാടികള്‍ തയാറാക്കുന്നതിലോ രണ്ടു വര്‍ഷം പ്രവൃത്തി പരിചയവും ഉണ്ടാകണം.
ദൃശ്യമാധ്യമ രംഗത്തോ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വീഡിയോകള്‍ക്കായുള്ള കോ-ഓര്‍ഡിനേഷനിലോ 10 വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കാം. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം
സി. വി. അടങ്ങിയ അപേക്ഷകള്‍ ജൂണ്‍ 30-നു മുമ്പ് നേരിട്ടും ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്-1 എന്ന വിലാസത്തിലും prdprogrammeproduction@gmail.com എന്ന ഇ-മെയിലിലും സ്വീകരിക്കും. നേരിട്ടോ തപാലിലോ അപേക്ഷകള്‍ നല്‍കുന്നവര്‍ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം. വിശദ വിവരങ്ങള്‍ prd.kerala.gov.in ല്‍ ലഭ്യമാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




