ഈ മാസം ഒ ടി ടി റിലീസിനൊരുങ്ങി നിരവധി ചിത്രങ്ങള്‍

ഈ മാസം ഒ ടി ടി റിലീസിനൊരുങ്ങി നിരവധി ചിത്രങ്ങള്‍.എ. ബി. അനിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇന്ദ്രന്‍സിന്റെ ഹോറര്‍ ത്രില്ലെര്‍ ചിത്രമായ വാമനന്‍ ജൂണ്‍ 16 ന് ഒ ടി ടി റിലീസ് ചെയ്യും. മനോരമ മാക്‌സിലൂടെയാണ് ഇതിന്റെ സ്ട്രീമിംഗ് നടക്കുന്നത് .സാം ഹാര്‍ഗ്രെവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആക്ഷന്‍ എന്റെര്‍ടെയിനെര്‍ ചിത്രം എക്‌സ്ട്രാഷന്‍ ഈ മാസം 16 ന് നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീമിങ് തുടങ്ങും വിജയ് ആന്റണി ചിത്രം.

പിച്ചൈക്കാരന്‍ ഈ മാസം 17 ന് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് തുടങ്ങും. സുബാഷ് ലളിത സുബ്രഹ്‌മണ്യന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചാള്‍സ് എന്റര്‍ പ്രൈസസ് ജൂണ്‍ 16 ന് ആമസോണ്‍ പ്രൈലൂടെ സ്ട്രീമിംഗ് തുടങ്ങും സുധീപ്‌തോ സെന്നിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദി കേരള സ്റ്റോറി ജൂണ്‍ 23 ന് നെറ്റ് ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും.ഇത് കൂടാതെ ഈ മാസം 2018 സോണി ലൈവിലൂടെയും, അവതാര്‍ 2 ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയും,ആയിഷ ആമസോണ്‍ പ്രൈമിലൂടെയും ഈ മാസം ഒ ടി ടി സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top