സല്‍മാന്‍ ഖാന്റെ ‘കിസി കാ ഭായ് കിസി കി ജാന്‍’ ട്രെയിലര്‍ പുറത്തെത്തി

സല്‍മാന്‍ ഖാന്‍ നായകനാവുന്ന ചിത്രം ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന കിസീ കാ ഭായ് കിസീ കി ജാന്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. ഈദ് റിലീസ് ആയി ഏപ്രില്‍ 21 റിലീസ് ചെയ്യപ്പെടാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി.

പൂജ ഹെഗ്‌ഡെയ്ക്കും തെലുങ്ക് താരം വെങ്കിടേഷിനുമൊപ്പം മുണ്ടുടുത്ത സല്‍മാന്‍ ഖാനാണ് ട്രെയ്‌ലറിലെ പ്രധാന കൗതുകം. വമ്പന്‍ ആക്ഷന്‍ സീക്വന്‍സുകളുമുണ്ട് ട്രെയ്‌ലറില്‍ നിറയെ. അനില്‍ അരസ് ആണ് ആക്ഷന്‍ ഡയറക്ടര്‍.

സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ വി മണികണ്ഠന്‍ ആണ്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ ഷമിറാ നമ്പ്യാര്‍, സംഗീതം ഹിമേഷ് രഷമിയ, രവി ബസ്‌രൂര്‍, സുഖ്ബീര്‍ സിംഗ്, ദേവി ശ്രീ പ്രസാദ്, സാജിദ് ഖാന്‍, പായല്‍ ദേവ്, അമാല്‍ മാലിക് എന്നിവരാണ്. പശ്ചാത്തല സംഗീതം രവി ബസ്‌രൂര്‍, എഡിറ്റിംഗ് മയൂരേഷ് സാവന്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍ രജത് പൊദ്ദാര്‍

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top