Section

malabari-logo-mobile

പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് പൊന്നാനി മാതൃക

HIGHLIGHTS : Ponnani model for promotion of vegetable cultivation

പൊന്നാനി: പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് പുതിയ മാതൃകയുമായി പൊന്നാനി നഗരസഭ. അടുക്കള തോട്ടമൊരുക്കാൻ മൺചട്ടിയിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. പൊന്നാനി നഗരസഭയുടെ 2022-23 വാർഷിക പദ്ധതി പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. 15 മൺചട്ടികളിലുള്ള പച്ചക്കറി തൈകൾ, ആവശ്യമായ ജൈവ വളം എന്നിവയടങ്ങുന്ന യൂണിറ്റാണ് വിതരണം ചെയ്യുന്നത്. 15 മൺചട്ടികൾക്ക് പുറമെ വെണ്ട, മുളക്, തക്കാളി, വഴുതന തുടങ്ങിയവയുടെ തൈകളും യൂണിറ്റിൽ ഉൾപ്പെടും. നഗരസഭയിലെ വിവിധ വാർഡുകളിലായി 900 കുടുംബങ്ങൾക്ക് വിതരണത്തിനായി 13.5 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. 1500 രൂപ വിലവരുന്ന ഒരു യൂണിറ്റിന് 375 രൂപയാണ് ഗുണഭോക്തൃവിഹിതം.

ഈശ്വരമംഗലത്തുള്ള നഗരസഭാ മുനിസിപ്പൽ നഴ്‌സറിയിൽ നടന്ന വിതരണോദ്ഘാടനം നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.

sameeksha-malabarinews

ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്‌സൺ ഷാലി പ്രദീപ്, കൗൺസിലർമാരായ കെ.വി ബാബു, എ. അബ്ദുൽ സലാം, കൃഷി ഓഫീസർ പ്രദീപ്, ഐ.സി.എസ്.ആർ കോ-ഓർഡിനേറ്റർ പ്രൊഫ. ഇമ്പിച്ചികോയ തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!