ഓടുന്ന വണ്ടിയില്‍ ‘ലൈവ്’ ആയി കുളി; യുവാവിന്റെ വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. പരസ്യമായി മറ്റുള്ളവരുടെ മുമ്പില്‍ വച്ച് ഉടുപ്പുകളെല്ലാം മാറ്റി ഒരു യുവാവ് കുളിക്കുന്നതാണ് വീഡിയോയിലുള്ളത്.

ന്യൂയോര്‍ക്കിലാണ് വിചിത്രമായ സംഭവം നടന്നിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ മറ്റ് യാത്രക്കാര്‍ക്കൊപ്പം ഇരുന്നിരുന്ന യുവാവ് പെട്ടെന്ന് എഴുന്നേറ്റ് ഷര്‍ട്ടും പാന്റ്‌സും ഷൂവുമെല്ലാം അഴിക്കുകയാണ്. ശേഷം കയ്യിലുണ്ടായിരുന്ന വലിയ പെട്ടി തുറന്ന് ഇതില്‍ വെള്ളവും സോപ്പും കലക്കി ഇതില്‍ തന്നെ ഇറങ്ങിനിന്ന് കുളി തുടങ്ങുകയാണ്.

യുവാവ് കുളിക്കുകയാണെന്ന് മനസിലാക്കിയതോടെ മറ്റ് യാത്രക്കാരെല്ലാം അവിടെ നിന്ന് എഴുന്നേറ്റ് മാറിപ്പോകുന്നുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ കുളിക്കുകയാണ് യുവാവ്. വെറുതെ പേരിന് വേണ്ടിയുള്ള കുളിയാണ്. ഇതിന് ശേഷം ടവലെടുത്ത് തുടച്ച് വസ്ത്രങ്ങളെല്ലാം അണിഞ്ഞ് പെട്ടിയുമെടുത്ത് അടുത്ത സ്റ്റേഷനില്‍ ഇറങ്ങിപ്പോവുകയാണ് യുവാവ്.

ആര്‍ക്കും കാര്യമായ ശല്യമുണ്ടാക്കിയില്ല എന്നതിനാല്‍ തന്നെ ആരും രൂക്ഷമായി പ്രതികരിച്ചില്ല. എന്ന് മാത്രമല്ല സഹൃദയരായ ചില യാത്രക്കാര്‍ ഇദ്ദേഹത്തോട് ചിരിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ വിമര്‍ശനങ്ങളും പിന്തുണയും ഏറ്റുവാങ്ങി.

വൈറലായ വീഡിയോ

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top