Section

malabari-logo-mobile

വിദ്യാലയ പരിസരങ്ങളില്‍ ലഹരി വില്‍പ്പന; പിഴ ഈടാക്കി

HIGHLIGHTS : Sale of intoxicants in school premises; Fined

ജില്ലാതല ലഹരി വിരുദ്ധ സക്വാഡിന്റെ നേതൃത്വത്തില്‍ മലപ്പുറം കോട്ടക്കുന്ന്, കോട്ടപ്പടി ടൗണ്‍ പ്രദേശത്ത് വിദ്യാലയങ്ങളുടെ പരിധിയില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്, സിഗരറ്റ് എന്നിവ കടകളില്‍ നിന്ന് കണ്ടെത്തി പിഴ ഈടാക്കി.

ആരോഗ്യവകുപ്പ്, പൊലീസ്, എക്സൈസ്, മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശോധന.

sameeksha-malabarinews

ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അഹമ്മദ് അഫ്സല്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അബ്ദുല്‍ സലീം, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ. കെ അഷറഫ്, വി. ഷരീഫ്, ചന്ദ്രമോഹന്‍, സിവില്‍ പോലീസ് ഓഫീസര്‍ സുമോദ്, മുനിസിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷംസുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!