ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞവര്‍ക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞവര്‍ക്കെതിരെ കേസ്. സന്നിധാനത്ത് വെച്ച് പ്രതിഷേധക്കാര്‍ക്കിടയില്‍പ്പെട്ട തൃശൂര്‍ സ്വദേശി ലളിതയുടെ പരാതി

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞവര്‍ക്കെതിരെ കേസ്. സന്നിധാനത്ത് വെച്ച് പ്രതിഷേധക്കാര്‍ക്കിടയില്‍പ്പെട്ട തൃശൂര്‍ സ്വദേശി ലളിതയുടെ പരാതി അടിസ്ഥാനത്തിലാണ് 200 പേര്‍ക്കെതിരെ കേസെടുത്തത്.

ചിത്തിര ആട്ടത്തിരുന്നാളിനോടനുബന്ധിച്ച് ഇന്ന് ശബരിമല നട തുറന്നിരുന്നു. തുടര്‍ന്നാണ് ലളിതയുള്‍പ്പെട്ട വനിതകളുടെ ഒരു സംഘം ദര്‍ശനത്തിനെത്തിയത്. എന്നാല്‍ ഇവര്‍ക്ക് അന്‍പത് വയസ് കഴിഞ്ഞില്ലെന്ന് വാര്‍ത്ത പ്രചരിച്ചതോടെ ഒരു സംഘം വലിയ നടപന്തലില്‍ വച്ച് ശരണം വിളികളുമായി ഇവരെ വളയുകയായിരുന്നു.

ഇവര്‍ക്ക് അമ്പത് വയസ് കഴിഞ്ഞു എന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയതോടെയാണ് ദര്‍ശനത്തിന് അനുവാദം നല്‍കിയത്. തിരിച്ചെത്തിയ ശേഷം ലളിത പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ നല്‍കിയ പരാതിയില്‍ പത്തനംതിട്ട പോലീസാണ് കേസെടുത്തത്.