ശബരിമല : മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ സന്നിധാനത്ത് എത്തിയിരുന്നു. വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണം ആദ്യ ദിവസങ്ങളില്‍ തന്നെ 60000 ത്തോളമാണ്. അവധി ദിവസങ്ങളില്‍ ഇത് 80000 ന് മുകളിലേക്ക് എത്തിയിരിക്കുന്നു.
കഴിഞ്ഞ രണ്ട് തീര്‍ത്ഥാടനകാലവും നിയന്ത്രണങ്ങളോടെയായിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത സാധാരണ തീര്‍ത്ഥാടന കാലത്തിനാണ് ശബരിമല സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.




