മുംബൈയില്‍ വച്ച് 2 കോടി രൂപ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയില്‍ ആലപ്പുഴ സ്വദേശിയായ യുവാവിനെ സാഹസികമായി പിടികൂടി

ആലപ്പുഴ: മുംബൈയില്‍ രണ്ട് കോടി രൂപ തട്ടിയെടുത്ത മലയാളി യുവാവിനെ ആലപ്പുഴയില്‍ കാര്‍ വളഞ്ഞിട്ട് പിടികൂടി. ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറില്‍ വെച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് ടോണി തോമസ് എന്നയാളെ പിടികൂടിയത്.

മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. കമ്പനിയിലെ പാര്‍ട്ണറായ ടോണി തോമസ്, തന്നെ വഞ്ചിച്ച് രണ്ടുകോടി രൂപയും 18 ലക്ഷം രൂപയുടെ ബൈക്കും തട്ടിയെടുത്തു എന്ന യുവതിയുടെ പരാതിയിലായിരുന്നു നടപടി.

മൂന്ന് ദിവസം മുമ്പ് മുബൈ പൊലീസ് വിവരം ആലപ്പഴ പൊലീസിന് കൈമാറി. വൈകിട്ട് നാല് മണിയോടെ ടോണി നഗരത്തിലെത്തുമെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാള്‍ സഞ്ചരിച്ച കാര്‍ വളയുകയായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും ടോണി കാര്‍ തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ചില്ല് തകര്‍ത്ത് ലോക്ക് തുറന്ന് പിടികൂടുകയായിരുന്നു. ഇയാളെ ഉടന്‍ മുബൈ പൊലീസിന് കൈമാറുമെന്ന് ആലപ്പുഴ നോര്‍ത്ത് പൊലീസ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top