ശബരിമല : സെക്രട്ടറിയേറ്റ് വളയല്‍ സമരമുപേക്ഷിച്ച് സംഘപരിവാര്‍

തിരുവന്തപുരം:  ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ സെക്രട്ടറിയേറ്റ് വളയല്‍ സമരം ബിജെപിയും ആര്‍എസ്എസ്സും ഉപേക്ഷിക്കുന്നു. ഇതുവരെയുള്ള കേസുകളില്‍ നേരിടുന്നതില്‍ ഉണ്ടായ പരാജയത്തില്‍ നേതൃത്വത്തിനെതിരെ അണികള്‍ക്കിടയിലുള്ള അമര്‍ഷവും, പൊതുസമൂഹം ഇത്തരം കടുത്തസമരങ്ങളോട് ഏത് തരത്തില്‍ പ്രതികരിക്കും എന്ന ആശങ്കയെ തുടര്‍ന്നാണ് ഈ തീരുമാനം.

ഈ സമരത്തിന് പകരമായി ഈ മാസം ഇരുപതിന് അമൃതാനന്ദമയിയെ അടക്കം പങ്കെടുപ്പിച്ചുകൊണ്ട് അയ്യപ്പ ഭക്തസംഗമമാക്കി നടത്താനാണ് നീക്കം. നേരത്തെ പ്രതിഷേധ സമരങ്ങളിലൂടെ ശബരിമലിയല്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതെയിരുന്ന് ജനുവരി ഇരുപതിന് വിജയദിനം ആഘോഷിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ആലോചിച്ചിരുന്നു എന്നും വാര്‍ത്തകള്‍ വന്നിരുന്നു

സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്നുവരുന്ന നിരാഹാരസമരം ക്ലച്ചുപിടിക്കുന്നില്ലെന്ന വാദവുമായി ബിജെപിയില്‍ തന്നെ ഒരു വിഭാഗം രംഗത്തെത്തി കഴിഞ്ഞു.മുരളീധരപക്ഷം ഈ സമരത്തോട് യോജിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ വിടി രമയാണ് ഇപ്പോള്‍ നിരാഹാരമിരിക്കുന്നത്.

Related Articles