കുവൈത്തില്‍ സന്ദര്‍ശക വിസ ഇനി എളുപ്പമല്ല

കുവൈത്ത് സിറ്റി: രാജ്യത്തേക്കുള്ള സന്ദര്‍ശക വിസ ലഭിക്കാന്‍ എളുപ്പമല്ല. രക്ഷിതാക്കള്‍ക്ക് സന്ദര്‍ശക വിസയെടുക്കാന്‍ അപേക്ഷകന് നിലവില്‍ 250 ദിനാര്‍ ശമ്പളം മതിയായിരുന്നു. എന്നാല്‍ ഇനിമുതല്‍ 500 ദിനാറില്‍ കുറയാത്ത ശമ്പളം വേണം.

കുടുംബസന്ദര്‍ശക വിസയ്ക്ക് 30 ദിവസവും ടൂറിസ്റ്റ് വിസയ്ക്ക് 90 ദിവസവുമായിരിക്കും കാലാവധി. എന്നാല്‍ വിസ സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തിയുടെ തൊഴില്‍, സാഹചര്യങ്ങള്‍, സന്ദര്‍ശനോദ്ദേശ്യങ്ങള്‍ എന്നിവ പരിഗണിച്ച് കാലവധി പുനര്‍നിര്‍ണയിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് അവകാശമുണ്ടായിരിക്കും. കുടുംബസന്ദര്‍ശക വിസയ്ക്ക് 30 ദിവസവും ടൂറിസ്റ്റ് വിസയ്ക്ക് 90 ദിവസവുമായിരിക്കും കാലാവധി. സഹോദരങ്ങള്‍ക്കുള്ള സന്ദര്‍ശക വിസ 30 ദിവസത്തേക്ക് മാത്രമായിരിക്കും.

അതെസമയം എല്ലാതരത്തിലുള്ള സന്ദര്‍ശകവിസയുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള നിരോധനം തുടരും.