ഒറ്റ സെല്‍ഫിയിലൂടെ താരമായി പ്രവാസി യുവതി

ദുബായ്: ഒറ്റ സെല്‍ഫിയിലൂടെ ദുബായില്‍ താരമായിരിക്കുകയാണ് മലയാളി യുവതി. കാസര്‍കോട് സ്വദേശി ഹസിന്‍ അബ്ദുള്ളയാണ് രാഹുല്‍ ഗാന്ധിക്കൊപ്പം സെല്‍ഫിയെടുത്തതോടെ താരമായിരിക്കുന്നത്.

ഹസിന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം സെല്‍ഫിയെടുത്തതിന്റെ ചിത്രം രാഹുല്‍ ഗാന്ധി തന്നെയാണ് തന്റെ ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവെച്ചിരിക്കുന്നത്. രാഹുലുമൊന്നിച്ച് സെല്‍ഫിയെടുക്കുന്ന ചിത്രം പിറ്റേദിവസത്തെ പത്രങ്ങളിലും അച്ചടിച്ച് വന്നിരുന്നു. ഇതോടെയാണ് രാഹുലിനൊപ്പം ഫോട്ടോ എടുത്ത പെണ്‍കുട്ടിയെ പറ്റി അന്വേഷണം തുടങ്ങുന്നത്. സ്വദേശിയായ പെണ്‍കുട്ടിയാണെന്ന് ചിലര്‍ പറഞ്ഞെങ്കിലും ചിത്രം എടുത്തത് മലയാളിയായ കാസര്‍കോഡ് സ്വദേശി ഹസിനാണെന്ന് പിന്നീട് വ്യക്തമായി.

ഹസിന്‍ വ്യാഴാഴ്ച വൈകീട്ട് ദുബായ് എയര്‍പോര്‍ട്ടില്‍ വെച്ചാണ് രാഹുലിനെ കണ്ടത്. ദുബായില്‍ എവര്‍ഗ്രീന്‍ ഈവന്റ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഹസിന്‍ അബ്ദുള്ള. സോഷ്യല്‍മീഡിയയിലും ദുബായിലും ഇതോടെ ഹസിന്‍ താരമായിരിക്കുകയാണ്.

Related Articles