പരപ്പനങ്ങാടിയില്‍ കിടപ്പിലായ രോഗികളുടെ സംഗമം നടന്നു

പരപ്പനങ്ങാടി: കിടപ്പിലായ രോഗികളുടെ സംഗമം നടന്നു. നെടുവ സിഎച്ച് സി യില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം പി കെ അബ്ദുറബ്ബ് എംഎല്‍എ നിര്‍വഹിച്ചു. കിടപ്പിലായ രോഗികള്‍ക്ക് പരിചരണം നല്‍കി വരുന്ന പരിരക്ഷ പദ്ധതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അറുപതോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

ചടങ്ങില്‍ നരസഭ ചെയര്‍പേഴ്‌സണ്‍ വി വി ജമീല ടീച്ചര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ, റസിയ സലാം, എ ഉസ്മാന്‍, ഭവ്യരാജ്, ദേവന്‍ ആലുങ്ങല്‍,ഡോ.സുജാത,ഡോ.രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.