കോണ്‍ഗ്രസ്സില്ല; യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം

ലഖ്‌നൗ;  ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിനെ കൂട്ടാതെ എസ്പി-ബിഎസ്പി സഖ്യത്തിന് വഴിയൊരുങ്ങുന്നു. ഇന്ന് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും. മായാവതിയും അഖിലേഷ് യാദവും ഒരുമിച്ച് ലഖനൗവില്‍ പത്രസമ്മേളനം നടത്തും. ആഎല്‍ഡി അടക്കമുള്ള ചെറുപാര്‍ട്ടികളും സഖ്യത്തിലുണ്ടാകുമെന്നാണ് സൂചന.

ഇരുപാര്‍ട്ടികളും 37 സീറ്റുകള്‍ വീതം മത്സരിക്കാനാണ് ധാരണയായിട്ടുള്ളത്.

കോണ്‍ഗ്രസ്സുമായി ധാരണയില്ലെങ്ങിലും അമേഠിയിലും, റായ്ബറേലിയിലും ഈ സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല.

Related Articles