പൊന്നാനിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചു ;മൂന്ന് പേര്‍ക്ക് പരിക്ക്

പൊന്നാനി: ചന്തപ്പടി പുല്ലോണത്താണി റോഡില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന സുല്‍ഫിക്കര്‍,ഫാസില്‍,നിതിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ പൊന്നാനി താലൂക് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
ഒരു ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിന്നിടയില്‍ കാറിലിടിച്ച് കാറിന്റെ മുകളിലേക്ക് ബൈക്കും ഇവര്‍ തെറിക്കുകയായിരുന്നു കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.

ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. റോഡ് റബറൈസ്ഡ് ചെയ്തതോടെ വാഹനങ്ങളുടെ അമതിവേഗതയാണ് അപകടത്തിന് ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു