സിബിഐ താത്കാലിക ഡയറക്ട്‌റായി എം നാഗേശ്വര്‍ റാവു ചുമതലയേറ്റു

ദില്ലി: സിബിഐ താല്കാലിക ഡയറക്ടറായി എം നാഗേശ്വര്‍ റാവു ചുമതലയേറ്റു. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മയെ സ്ഥാനത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കിയ സാഹചര്യത്തിലാണ് താത്കാലികക ഡയറക്ടറായി എം നാഗേശ്വര്‍ റാവു ചുമതലയേറ്റത്.

സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബധനാഴ്ച ജോലിയില്‍ പ്രവേശിച്ച അലോകിനെ വ്യാഴാഴ്ച ഉന്നതാധികാരസമിതിയില്‍ നിന്നും നീക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ജസ്റ്റിസ് എ കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് ഉന്നതാധികാരസമിതിയിലെ അംഗങ്ങള്‍.

അലോക് വര്‍മയെയും സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും പരപരസ്പരം അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രം പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നത്.