Section

malabari-logo-mobile

ശബരിമല വിധി: വിശാല ബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍;എതിര്‍ത്ത് നരിമാന്‍

HIGHLIGHTS : ദില്ലി: ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ കേള്‍ക്കാന്‍ വിശാല ബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്ന നിലപാട് സ്വീകിരിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടത...

ദില്ലി: ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ കേള്‍ക്കാന്‍ വിശാല ബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്ന നിലപാട് സ്വീകിരിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. എന്നാല്‍ വിശാല ബെഞ്ച് രൂപീകരിച്ചതിനെ എതിര്‍ത്ത് മുതിര്‍ന്ന് അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍.

ശബരില സ്ത്രീ പ്രവേശന വിധി ശരിയെന്നോ തെറ്റെന്നോ കോടതി വ്യക്തമാക്കാത്ത സാഹചര്യത്തില്‍ കേസ് വിശാല ബെഞ്ചിന് വിടുന്നത് തെറ്റായ നടപടിയാണെന്ന് കേരള സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

sameeksha-malabarinews

സുപ്രീം കോടതി തീര്‍പ്പാക്കിയ കേസില്‍ വന്ന പുനഃപരിശോധന ഹരജികള്‍ പരിഗണിക്കേണ്ടത് അഞ്ചംഗ ഭരണഘടന ബെഞ്ചാണ്. ഇതിനുപകരമായി വിശാലബെഞ്ചിന് വിടുക എന്നത് പുതിയ കീഴ്‌വഴക്കമാണുണ്ടാക്കുക. ഇത് ഭാവിയില്‍ വലിയ അട്ടിമറിക്ക് ഇടയാക്കുമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.

വിശാലബെഞ്ചിന്റെ തീരുമാനങ്ങള്‍ ശബരിമല പുനഃപരിശോധനയുമായി ബന്ധപ്പെട്ട ഹരജികളെ ബാധിക്കില്ലെന്നും കേരളത്തിനുവേണ്ടി കോടതിയില്‍ ഹാജരായ ജയദീപ് ഗുപ്ത ചൂണ്ടിക്കാണിച്ചു. അഭിഭാഷകനായ ഫാലി എസ് നരിമാന്റെ അഭിപ്രായത്തോട് അംഗീകരിക്കുന്ന നിലപാടാണ് കേരളം സുപ്രീംകോടതിയില്‍ അറിയിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!