യേശുദാസിന്റെ ഇളയസോഹദരനെ കായലില്‍ മരിച്ച നിലിയില്‍ കണ്ടെത്തി

കൊച്ചി: ഗായകന്‍ യേശുദാസിന്റെ ഇളയസഹോദരന്‍ കെ ജെ ജസ്റ്റിനെ കൊച്ചികായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

രാത്രിവൈകിയും ജസ്റ്റിനെ കാണാതായതോടെ ബന്ധുക്കള്‍ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിലാണ് ഇതേ പ്രായത്തിലുളള ഒരാളുടെ മൃതദേഹം മുളവുകാട് സ്റ്റേഷന്‍ പരിധിയില്‍ കണ്ടെത്തിയത്. വല്ലാര്‍പ്പാടം ഡിപി വേള്‍ഡിന് സമീപം കായലിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ജസ്റ്റിനും ഗായകനായിരുന്നു.

ജസ്റ്റിനും കുടുംബവും കാക്കനാട് അത്താണിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top