പന്തളം കൊട്ടാരത്തില്‍ നിന്നും തിരുവാഭരണം ഏറ്റെടുക്കേണ്ടതില്ല: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീം കോടതി പറഞ്ഞത് തിരുവാഭരണം സൂക്ഷിക്കുന്നതു സംബന്ധിച്ച ആശങ്കമാത്രമാണെന്നും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കൊട്ടാരത്തിനകത്ത് തിരുവാഭരണം സുരക്ഷിതമായാണ് സൂക്ഷിക്കുന്നതെന്നും സര്‍ക്കാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര്‍ വര്‍മ്മ പറഞ്ഞു.

ശബരിമല തിരുവാഭരണം പന്തളം രാജകുടുംബത്തിന് കൈവശം വെക്കാന്‍ അവകാശമില്ലെന്നാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചത്.

Share news
error: Content is protected !!
Scroll to Top