വിദേശവനിതയെ പീഡിപ്പിച്ച കേസില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയില്‍

കൊച്ചി: വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ കൊച്ചിയില്‍ അറസ്റ്റിലായി. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരെയാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. തായ്‌ലന്റ് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

പരാതിക്കാരിയായ യുവതിയുടെ മകന്‍ മലപ്പുറത്തെ ഒരു വിദ്യഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവര്‍ പലതവണ കേരളത്തില്‍ എത്തിയിട്ടുണ്ട്. കേരളത്തിലേക്കുള്ള യാത്രകളില്‍ ഇവരെ സഹായിച്ചിരുന്നത് മുഹമ്മദ് ഇന്‍സാഫാണ്. ഇയാളാണ് യുവതിയെ ആദ്യം പീഡിപ്പിച്ചത്.

പിന്നീട് ഇയാള്‍ അന്‍സാരിയെയും കൂടെ കൂട്ടുകയും ഇയാളും യുവതിയെ പീഡിപ്പിക്കുകയായിരുന്നു വെന്ന് പരാതിയില്‍ പറയുന്നു. യുവതിയെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

Share news
error: Content is protected !!
Scroll to Top