Section

malabari-logo-mobile

പോക്‌സോ കേസ് പ്രതി കര്‍ണാടകയില്‍ അറസ്റ്റില്‍

HIGHLIGHTS : മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പ്രതി മാസങ്ങള്‍ക്ക് ശേഷം പിടിയിലായി. പോത്തുകല്ല് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ...

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പ്രതി മാസങ്ങള്‍ക്ക് ശേഷം പിടിയിലായി. പോത്തുകല്ല് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കാവുംപാടം, കുറുമ്പലങ്ങോട് സ്വദേശി മുണ്ടോടന്‍ വീരാന്‍കുട്ടി(51)അറസ്റ്റിലായത്. പ്രതിയെ ഒളിവില്‍ പോകാന്‍ സഹായം നല്കിയവര്‍ക്കതിരെയും അന്വേഷണം നടക്കുന്നുണ്ട്.

പോത്തുകല്ല് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ ഒളിവില്‍ പോയത്.

sameeksha-malabarinews

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോത്തുകല്ല് എസ് ഐ അബ്ബാസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ റൂറല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സാമ്പ്യ ആര്യാപൂ എന്ന സ്ഥലത്തുള്ള റബ്ബര്‍ തോട്ടത്തിലെ വീട്ടില്‍ നിന്നും കര്‍ണാടക പോലീസിന്റെ സഹായത്തോടെ വീട് വളഞ്ഞ് ഇയാളെ പിടികൂടിയത്.

പ്രതിയെ മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോത്തുകല്‍ എസ് ഐ അബ്ബാസിനെ കൂടാതെ സിനിയര്‍ സിപിഒമാരായ സെലീന, അബ്ദുല്‍ സലീം, മുജീബ്, സുരേഷ് ബാബു, സിപിഒ കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!